വർഗീയമതിൽ തന്നെ; മുഖ്യമന്ത്രിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്തം - ചെന്നിത്തല

തിരുവനന്തപുരം: ജനുവരി ഒന്നിന്​ നടക്കുന്നത്​ നവോത്ഥാന മതിലല്ലെന്നും വര്‍ഗീയമതില്‍ തന്നെയെന്നും പ്രതിപക്ഷന േതാവ്​ രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചിട്ടുണ്ട്​. താന്‍ ചോദിച്ച 10 ചോദ്യങ്ങ ള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഇക്കാര്യം വ്യക്തമാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
< br> ത​​​െൻറ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവാതെ ഉരുണ്ടുകളിച്ച മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞ് വീണിരിക്കുകയാണ്​. മതിലിനായുള്ള യോഗത്തിൽ ഹൈന്ദവ സംഘടകളെ മാത്ര​േമ വിളിച്ചുള്ളൂവെന്ന മുഖ്യമന്ത്രിയുടെ സമ്മതംതന്നെ അതിനുള്ള ന്യായീകരണമാണ്​. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും അത് വലിയ ആയുധമാക്കും. അതിനാലാണ്​ ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് ന്യായീകരണം.

ഹൈന്ദവ വര്‍ഗീയതയെ നേരിടുന്നതിന് താനും ഹൈന്ദവ വര്‍ഗീയത തന്നെയാണ് പ്രയോഗിക്കുന്നതെന്നാണ് അദ്ദേഹം ഏറ്റുപറയുന്നത്. സമൂഹത്തെ ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസ്​ലിമെന്നും ഭരണകര്‍ത്താവ് വേര്‍തിരിക്കുന്നത് ഭരണഘടനതത്ത്വങ്ങള്‍ക്കെതിരാണ്. മതില്‍ എന്തിനാണെന്ന് മുഖ്യമന്ത്രി ബോധ്യപ്പെടുത്തേണ്ടത് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ബാലന്‍, മറ്റ്​ സംഘാടകര്‍ തുടങ്ങിയവരെയാണ്. ജാതിസംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗസമരത്തി​​​െൻറ വഴിയ​െല്ലന്നാണ് വി.എസ് പറഞ്ഞത്. അതി​​​െൻറ അർഥം പിണറായിക്ക് മനസ്സിലായിട്ടില്ല. വനിതാമതിലിന് നിമിത്തമായത് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയാണെന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു.

വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ​െചലവാക്കില്ലന്ന് മുഖ്യമന്ത്രി മറുപടിയില്‍ ആവര്‍ത്തിക്കുന്നു. അതേസമയം, കോടതിയില്‍ നല്‍കിയ സത്യവാങ്​മൂലത്തില്‍ സര്‍ക്കാര്‍ ​െചലവില്‍ തന്നെ​െയന്നാണ് പറയുന്നത്. ആ സത്യവാങ്​മൂലം പിന്‍വലിക്കാന്‍ സർക്കാർ തയാറാകുന്നുമില്ല.വി.എസ് എന്തുപറഞ്ഞാലും കാനം രാജേന്ദ്രന്‍ അപ്പടി വിശ്വസിക്കുമായിരുന്നു. തിരിച്ചും അങ്ങനെയായിരുന്നു. ഇപ്പോള്‍ കാനത്തി​​​െൻറ മനംമാറിയെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു.

Tags:    
News Summary - women wall; ramesh chennithala hits pinarayi vijayan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.