തിരുവനന്തപുരം: വനിതാമതിലുമായി ബന്ധപ്പെട്ട് വി.എസ് അച്ച്യുതാനന്ദനെ മുഖ്യമന്ത്രി കേള്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദുത്വവാദികളുടെ ആചാരം പകര്‍ത്തലല്ല വര്‍ഗസമരമെന്ന വി.എസ്. അച്ച്യുതാനന്ദെൻറ പ്രസ്താവന അതീവ ഗൗരവമേറിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എം കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് എത്രത്തോളം അകന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. നവോത്ഥാന ആശയങ്ങള്‍ക്ക് കടകവിരുദ്ധ നിലപാടാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരും തീവ്രഹിന്ദുത്വ മുഖങ്ങളുമാണ് സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിെൻറ മുന്‍നിരയില്‍.
ജാതി ചിന്തകള്‍ക്കെതിരെ പോരാടിയ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനേയും ചട്ടമ്പി സ്വാമികളേയും അയ്യങ്കാളിയേയും മറന്നുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരിെൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിെൻറ പേരില്‍ ജാതിസംഘടനകളെ സി.പി.എമ്മിെൻറ കുടക്കീഴില്‍ കൊണ്ടുവരാനുള്ള സംഘടിത നീക്കമാണ് വനിതാ മതിലെന്ന ആശയത്തിന് പിന്നില്‍. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ജാതിരാഷ്ട്രീയത്തിെൻറ തണലില്‍ സി.പി.എമ്മിന് മുന്നോട്ട് പോകാന്‍കഴിയില്ലെന്ന സത്യം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണമെന്നും മുല്ലുപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.