വനിത മതിലിന്​ സർക്കാർ പണം ഉപയോഗിക്കില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: വനിത മതിലിന്​ സർക്കാർ പണം ഉപയോഗിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശയപ്രചാ രണം നടത്തും.പരിപാടി എതെങ്കിലും ഒരു വിഭാഗത്തി​​​േൻറതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും പരിപാടിയിലേക്ക്​ സ്വാഗതം ചെയ്യും.

വനിത മതിൽ സാമൂഹ്യ മുന്നേറ്റമാണ്​. ആചാരങ്ങളുടെ പേരിൽ ഇൗ മുന്നേറ്റം തടയാൻ സാധിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. വനിത മതിലിന്​ സർക്കാർ പണം ഉപയോഗിക്കുന്നതിനെതിരെ രമേശ്​ ചെന്നിത്തല മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ വിശദീകരണവുമായി പിണറായി വിജയൻ രംഗത്തെത്തിയത്​.

Tags:    
News Summary - Women wall in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.