കോടികള്‍ പൊടിച്ച് പെൺമതിൽ ​െകട്ടി പ്രശ്‌നം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം: മുല്ലപ്പള്ളി

തിരുവനന്തപുരം: നവകേരള സൃഷ്ടിക്ക് രൂപരേഖപോലും തയാറാക്കാതെ സാമുദായിക വേര്‍വിതിരിവുണ്ടാക്കാന്‍ കോടികള്‍ പൊട ിച്ച് പെണ്‍മതില്‍ നിര്‍മ്മിക്കാനുള്ള പിണറായി സര്‍ക്കാരി​​​െൻറ ശ്രമം ഗൗരവമേറിയതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് ​ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പെണ്‍മതില്‍ പൊളിയുമെന്ന ഭയത്താൽ സ്‌കൂള്‍ കുട്ടികളേയും കുടുംബശ്രീ അംഗങ്ങളേയ ും അംഗനവാടി ജീവനക്കാരേയും ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക ്കാനുള്ള നീക്കം പ്രതിഷേധാര്‍ഹവും അധികാരദുര്‍വിനിയോഗവുമാണ്​. ഇൗ വർഗീയ പരിപാടിക്ക്​ ചീഫ് സെക്രട്ടറി, ജില്ലാ കള ക്ടര്‍മാര്‍ എന്നിവർക്ക്​ ചുമതല നല്‍കിയ നടപടിയും തെറ്റാണെന്ന്​ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കേരളജനതയോട് ഇത്രയേറെ അനാദരവ് കാണിച്ച മുഖ്യമന്ത്രിയും ഭരണകൂടവും ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പെണ്‍മതില്‍ നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി മറക്കരുത്. ഇതിന് സര്‍ക്കാര്‍ കണക്ക് പറയേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തി​​​െൻറ പേരിലും കോടികളാണ് സര്‍ക്കാര്‍ പൊടിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തികരിച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്. ഉദ്ഘാടന വേളയില്‍ മന്ത്രിമാര്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ഇത് ന്യായീകരിക്കാന്‍ സാധ്യമല്ല.

ഉദ്ഘാടനത്തിന് മുന്‍പെ ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായേയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ പിന്നെയെന്തിനാണ് ഇത്തരമൊരു ഉദ്ഘാടന പ്രഹസനം നടത്തിയതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ആരോഗ്യമന്ത്രി ശൈലജക്ക്​ പ്രത്യേകവിമാനത്തില്‍ പറന്നിറങ്ങാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു. ഇതന്വേഷിക്കുകയും വിമാനചെലവിനായി വിനിയോഗിച്ച പണം തിരിച്ചുപിടിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Tags:    
News Summary - Women Wall for Communal Racism - Mullappally - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.