കുസാറ്റിലെ ആർത്തവ അവധി ചരിത്രപരമായ തീരുമാനം -വിമൻ ജസ്റ്റിസ് മൂവ്മെന്റ്

കുസാറ്റിലെ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാൻ തീരുമാനിച്ചത് സ്വീകാര്യമായ കാര്യമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രസിഡന്റ് ജബീന ഇർഷാദ്. ഭൂരിഭാഗം സ്ത്രീകളും ആർത്തവ ദിനങ്ങളിൽ കഠിനമായ വേദനയും പ്രയാസവും അനുഭവിക്കുന്നവരാണ്. കൂടെ ജീവിക്കുന്നവരുടെ സ്നേഹവും കരുതലുമൊക്കെ ഓരോ സ്ത്രീക്കും ഏറെ ആവശ്യമാകുന്ന ദിനങ്ങൾ കൂടിയാണത്.

ഈ സാഹചര്യത്തിൽ വിദ്യാർഥിനികൾക്ക് ലീവനുവദിച്ച് കൊണ്ട് കുസാറ്റ് നടത്തിയ നീക്കം ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. അത് തൊഴിലിടങ്ങളിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിക്കേണ്ടതുമുണ്ട്. അതേസമയം, ആർത്തവകാരിയെ പൊതുയിടങ്ങളിൽ നിന്ന് മാറ്റി നിർത്തുന്ന ജീർണതകളിലേക്കുള്ള തിരിച്ചു പോക്കായി അത് മാറാതിരിക്കാൻ ജാഗ്രത വേണം. വിദ്യാർഥിനികൾക്ക് ഇത്തരം അവധികളിലൂടെ നഷ്ടപ്പെടുന്ന ക്ലാസുകൾ വീണ്ടെടുക്കാനുള്ള സംവിധാനവും ഉണ്ടാകണം.

ഈ ദിനങ്ങൾ പ്രയാസങ്ങളില്ലാതെ കടന്നു പോകുന്നവർക്ക് അവധിയെടുക്കാതെ കാര്യങ്ങളിൽ നിർവഹിക്കാനുള്ള സംവിധാനവും വേണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - women jusice movement about menstrual leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.