തൃശൂർ: സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിത ഹോസ്റ ്റലുകളിലെ അന്തേവാസികളുടെ പ്രവേശനസമയം സർക്കാർ രാത്രി 9.30 വരെ നീട്ടി. വഴുതക്കാട് വന ിത ഹോസ്റ്റലിലെ വിദ്യാർഥിനികളുടെയും തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികളുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് നടപടി.
തൃശൂർ ശ്രീ കേരളവർമ കോളജ് വനിത ഹോസ്റ്റൽ അന്തേവാസികൾ നടത്തിയ സമരത്തിെൻറ ഫലമായി ഉയർന്നുവന്ന ഇൗ ആവശ്യത്തിന് സംസ്ഥാനമാകെ പിന്തുണ ലഭിക്കുകയാണുണ്ടായത്. ആൺകുട്ടികൾക്കുള്ള അവകാശം പെൺകുട്ടികൾക്കും അനുവദിക്കാനായിരുന്നു പ്രക്ഷോഭം.
തുല്യാവകാശം ആവശ്യപ്പെട്ട് കേരളവർമയിലെ രണ്ട് വിദ്യാർഥിനികൾ ഹൈകോടതിയെ സമീപിച്ചപ്പോൾ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും അവകാശമുണ്ടെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. വിധി നടപ്പാക്കാതിരുന്നതിനെ തുടർന്ന് വീണ്ടും വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ പ്രിൻസിപ്പൽ സമയം ദീർഘിപ്പിച്ച് നൽകി.
തൊട്ടുപിന്നാലെ തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ രാത്രി പുറത്തിറങ്ങി കുട്ടികൾ പ്രതിഷേധിച്ചു. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികളുടെ സമരത്തെ തുടര്‍ന്ന് കോളജിലെ ഹോസ്റ്റല്‍ സമയം 9.30 വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.