വനിത വിമാന സർവിസുകൾ ഇന്ന് തുടങ്ങും

മ​ല​പ്പു​റം: വ​നി​ത​ക​ൾ മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന ഹ​ജ്ജ് വി​മാ​ന​സ​ർ​വി​സ് വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. ക​രി​പ്പൂ​രി​ൽ വൈ​കു​ന്നേ​രം 6.35ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഫ്ലാ​ഗ് ഓ​ഫ് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ൺ ബ​ർ​ല നി​ർ​വ​ഹി​ക്കും.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി പ​​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ദ്യ​വി​മാ​ന​ത്തി​ന്റെ പൈ​ല​റ്റും ജീ​വ​ന​ക്കാ​രും വ​നി​ത​ക​ൾ ത​ന്നെ​യാ​വും. വ​നി​ത​ക​ൾ മാ​ത്രം യാ​ത്ര​ക്കാ​രാ​വു​ന്ന 11 സ​ർ​വി​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.35ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം മു​ത​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള ഷെ​ഡ്യൂ​ക​ളാ​ണ് ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്റം കാ​റ്റ​ഗ​റി​ക്ക് മാ​ത്ര​മാ​യി മാ​റ്റി​വെ​ച്ച​ത്. 

Tags:    
News Summary - Women flight services will start today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.