ചെങ്ങന്നൂരിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ചെങ്ങന്നൂർ: ചെറിയനാട് ചെറുമിക്കാട് കോളനിയിൽ കുരിച്ചിക്കട്ടയിൽ നന്ദു ഭവനത്തിൽ രഘുവി​​െൻറ ഭാര്യ മിനി (47) ആണ് ഷോക്കേറ്റ്മരണമടഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 നു വീടിന് സമീപമുള്ള തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഓലമടൽ അടർത്തുന്നതിനിടയിൽ തൊട്ടിയും ഓലയും കൂടി തൊട്ടടുത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

അടുത്തുണ്ടായിരുന്ന മകൻ നന്ദു ഉണക്ക മടൽ ഉപയോഗിച്ച് വൈദ്യുതിബന്ധം വിഛേദിച്ച ശേഷം ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മക്കൾ .നന്ദു, അനന്തു മരുമകൾ: സെൽവി

Tags:    
News Summary - Women Dies in Chengannur -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.