സ്ത്രീഉപഭോക്താക്കൾക്ക് സപ്ലൈകോയിൽ സബ്സിഡിയിതര ഉൽപന്നങ്ങൾക്ക് 10 ശതമാനംവരെ അധിക വിലക്കുറവ്

കൊച്ചി: നവംബർ ഒന്നുമുതൽ ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളുമായി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപന്നങ്ങൾക്ക് 10 ശതമാനംവരെ അധിക വിലക്കുറവ് നൽകും. നവംബർ ഒന്നുമുതൽ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.

സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ഇവയിൽ ലഭ്യമാകും. ആയിരം രൂപക്ക്​ മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരുകിലോ പഞ്ചസാര അഞ്ചുരൂപക്ക്​ നൽകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50 ശതമാനം വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഇവ 44 രൂപക്ക്​ സപ്ലൈകോ വിൽപനശാലകളിൽ ലഭിക്കും.

വൈകീട്ട് അഞ്ചിനുമുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപക്ക്​ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാം ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപക്കാണ് നൽകുക. 500 രൂപക്ക്​ മുകളിലുള്ള ബില്ലുകളിൽ സപ്ലൈകോ വിൽപനശാലകളിൽ യു.പി.ഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചുരൂപ വിലക്കുറവ്​ ലഭിക്കും.

സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് വിലക്കുറവും ഓഫറുകളും. നവംബർ ഒന്നുമുതൽ 50 ദിവസത്തേക്കാണ് പദ്ധതികൾ.

Tags:    
News Summary - Women consumers get additional discount of up to 10 percent on non-subsidized products at Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.