പി.സി ജോർജിന്​ വനിതാ കമീഷൻ സമൻസ് അയച്ചു

ന്യൂഡൽഹി: ബിഷപ്​ ഫ്രാ​േങ്കാ മുളക്കൽ പലവട്ടം പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ച കന്യാസ്​ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പി.സി ജോർജ്​ എം.എൽ.എക്ക്​ ദേശീയ വനിതാ കമീഷ​ൻ സമൻസ്​ അയച്ചു.ഇൗ മാസം 20ന്​ ജോർജ്​ നേരിട്ട്​ ഹാജരായി വിശദീകരണം നൽകാനാണ്​ നിർദേശം.

ജലന്ധർ ബിഷപിനെ ന്യായീകരിച്ച്​ കോട്ടയത്തു സംസാരിച്ച ജോർജ്​, 12 തവണ പീഡനത്തിന്​ ഇരയായിട്ട്​ 13ാം തവണ മാത്രം പരാതിയ നൽകിയതിൽ ദുരൂഹത ആരോപിച്ചിരുന്നു.

ജലന്ധർ ബിഷപ്പാണോ കന്യാസ്ത്രീയാണോ ഇര എന്ന കാര്യത്തിൽ സംശയമുണ്ടെന്നു​ം പി.സി ജോർജ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ സഭയെ അവഹേളിക്കുകയാണ്. പരാതിക്കാരിയെ കന്യാസ്ത്രീയായി കാണാൻ കഴിയില്ല. നിയമപരമായി നേരിടേണ്ടതിന് പകരം മാധ്യമങ്ങളിലൂടെ അവർ സഭയെ അവഹേളിക്കുകയാണ്. ക്രൈസ്തവ സഭയെ അപമാനിക്കാൻ ശ്രമിക്കുന്നവർ കോടികൾ മുടക്കുന്നു. അബദ്ധ സഞ്ചാരിണികൾ സ്ത്രീ സുരക്ഷാ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതായും പി.സി ജോർജ് ആരോപിച്ചു. വിഷയത്തിൽ തൻെറ നിലപാട് ആവർത്തിക്കുന്നതായും വനിതാ കമീഷൻ കേസെടുത്താൽ നേരിടാൻ തയാറാണെന്നും ജോർജ് വെല്ലുവിളി നടത്തി.

Tags:    
News Summary - Women Commission summon PC George in Nun rape case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.