എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി പൂക്കോട്ടൂരിൽ സംഘടിപ്പിച്ച ഏകദിന ശിൽപാല പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വനിതകൾ സമൂഹത്തിലെ ഹരിത സാന്നിധ്യം -സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പച്ചപ്പ് കൊണ്ട് പ്രകൃതിക്ക് ശ്വാസവായു ഉണ്ടാവുന്നത് പോലെയാണ് ഒരുസമൂഹത്തെ സംരക്ഷിക്കുന്നതിലും നിലനിർത്തുന്നതിലും സ്ത്രീകളുടെ പങ്കെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാകമ്മിറ്റി പൂക്കോട്ടൂരിൽ സംഘടിപ്പിച്ച ഏകദിന ശിൽപാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപരമായും സാമൂഹികമായും പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന കടമയാണ് ഹരിത ഏറ്റെടുക്കേണ്ടത് എന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. എം.എസ്.എഫ് ഹരിത ജില്ലാ പ്രസിഡൻറ് കെ. തൊഹാനി അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ദേശീയ ജനറൽ സെകട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ സെഷനുകളിലായി യു.എ. ലത്തീഫ് എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ കരീം, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ഫാരിസ് പൂക്കോട്ടൂർ, റംഷാദ് പള്ളം, ജില്ലാ പ്രസിഡന്‍റ്​ കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ് തുടങ്ങിയവർ സംസാരിച്ചു. അഭിമാനകരമായ അസ്​തിത്വം എന്ന വിഷയത്തിൽ സി.പി. സൈതലവിയും, ഓർഗനൈസേഷണൽ ബിഹേവിയർ എന്ന വിഷയത്തിൽ പ്രഫ. അബ്ദുലത്തീഫും, ലിംഗനീതിയും ആത്മീയ സമൂഹവും എന്ന വിഷയത്തിൽ സി. ഹംസയും സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.പി. സിഫ്​വ സ്വാഗതവും ട്രഷറർ വി. സഫാന നന്ദിയും പറഞ്ഞു.

Tags:    
News Summary - women are green presence of Society - Sadiqali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT