എം.എൽ.എ ഹോസ്റ്റലിലെ പീഡനശ്രമം: അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിൽ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇരിങ്ങാലക്കുടയിലെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് ആര്.എല്‍. ജീവലാലിെൻറ അറസ്റ്റിന് സാധ്യതയേറി. പരാതിയില്‍ പറയുന്ന ദിവസം ജീവലാല്‍ ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണെൻറ മുറിയിൽ താമസിച്ചതായി മ്യൂസിയം പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് ദിവസം ഇവിടെയുണ്ടായിരുന്നുവെന്ന് സന്ദർശകലിസ്റ്റിൽനിന്നാണ് വ്യക്തമായത്. ഇവിടെ െവച്ചാണ് പീഡനശ്രമം നടന്നതെന്നായിരുന്നു ഡി.വൈ.എഫ്.െഎ പ്രവർത്തക കൂടിയായ പെൺകുട്ടിയുടെ പരാതി. പെണ്‍കുട്ടിയിൽനിന്ന് തെളിവെടുത്തു. രഹസ്യമൊഴിയെടുക്കാനും തീരുമാനിച്ചു. രഹസ്യമൊഴിയിലും പരാതി ആവര്‍ത്തിച്ചാല്‍ ജീവലാലിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് ചേരാനാണ് പെൺകുട്ടി ആര്.എല്‍. ജീവലാലിനൊപ്പം തിരുവനന്തപുരത്തുവന്നത്.
എം.എല്‍.എ ഹോസ്റ്റലിൽ ഇരിങ്ങാലക്കുട എം.എൽ.എയുടെ മുറിയിലായിരുന്നു താമസം. ഇതിനിടെയാണ്, സ്ത്രീത്വത്തെ അപമാനിക്കുംവിധം നേതാവ് പെരുമാറിയതെന്ന് പെൺകുട്ടി പരാതിയില്‍ പറയുന്നു. സംഭവം പെൺകുട്ടി പാര്‍ട്ടികേന്ദ്രങ്ങളിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. കാട്ടൂർ പൊലീസ് ആദ്യം കേസെടുത്തു. പിന്നീട് മ്യൂസിയം പൊലീസിന് കൈമാറി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായിരുന്ന ജീവലാലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.