Posted On
date_range Updated On
date_range യുവതി കിണറ്റിൽ മരിച്ച നിലയിൽ
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വീട്ടുവളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
താനൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരപ്പനങ്ങാടി പൊലീസ് നിയമ നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കോയംകുളത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ചാലിയത്തെ പിൻപുറത്ത് ഭാസ്കരൻ -വസന്തകുമാരി ദമ്പതികളുടെ മകളാണ്. മകൻ: ആർണവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.