വനിതാ ഡോക്ടറുടെ കൊലപാതകം: സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഉത്തരവാദി സർക്കാറാണെന്ന് ആരോപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ അപഹാസ്യപ്രസ്താവന പിൻവലിച്ച് രാജി വെക്കുക, കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാപിതാക്കൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ആശുപത്രികളിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മതിയായ സുരക്ഷാ സംവിധാനമൊരുക്കുക, സർക്കാരിന്റെ ലഹരി നയം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

Tags:    
News Summary - Woman doctor's murder: Protest march to Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.