കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. യുവതിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഭർത്താവിനും ഷോക്കേറ്റു. തെക്കേക്കര മാളികക്കൽ വീട്ടില്‍ ജൂലി (48)യാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കൃഷിയിടത്തിലെ മോട്ടോർ പുരയിലേക്ക് പോകുന്ന വൈദ്യുതി കമ്പി പൊട്ടിവീണതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. പറമ്പിലേക്ക് പോയ ജൂലി തിരികെയെത്താൻ വൈകിയതോടെ ഭർത്താവ് അന്വേഷിച്ചെത്തുകയായിരുന്നു.

ജൂലിയെ തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവിന്‍റെ പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - woman diesafter being electrocuted by fallen electric wire in farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.