Posted On
date_range Updated On
date_range കാൽ തുടക്കാനിട്ട തുണിയിൽ കയറിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു
അഴീക്കൽ: അടുക്കള വരാന്തയിൽ കാൽ തുടക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.
ഭക്ഷണം പാകംചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത് അടുക്കളയിലേക്കു പോവുമ്പോൾ വാതിൽക്കൽ കാൽ തുടക്കാനിട്ട തുണിക്കടിയിൽ പാമ്പുണ്ടെന്ന് അറിയാതെ കാൽ തുടക്കവെയാണ് പാമ്പുകടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
ഭർത്താവ്: ഫക്രുദ്ദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.