ജിസ്ന

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; 38കാരി മരിച്ചു

കുറ്റിക്കാട്ടൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്നയാണ് (38) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം.

പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് 13 ദിവസം മുമ്പാണ് ജിസ്നയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കുറ്റിക്കാട്ടൂരിൽ ടെയിലറിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ജിസ്ന. ഭർത്താവ്: സുഭാഷ് (പ്രിൻസ് ടെയിലറിങ്, കുറ്റിക്കാട്ടൂർ). മകൻ: ശ്രീസാരംഗ് (സേവിയോ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി). പിതാവ്: ജയരാജൻ. മാതാവ്: ശാരദ. സഹോദരങ്ങൾ: ശ്യാംജിത്ത്, ജിഷാദ്.

Tags:    
News Summary - Woman dies of amoebic encephalitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.