Posted On
date_range Updated On
date_range വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: ദേശീയപാത കാഴ്ചപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശി സോനുപോളിനെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഏഴിനാണ് അപകടം നടന്നത്.
ഭർത്താവ് സുരേഷുമൊത്ത് ശ്രീജ (42) സഞ്ചരിച്ച സ്കൂട്ടർ ദേശീയപാത കാഴ്ചപറമ്പിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ വന്ന ബസ് ഇവരുടെ വാഹനത്തിന് പിറകിൽ ഇടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി ശ്രീജ മരിച്ചു.
സിഗ്നൽ മറികടക്കുന്നതിന് വേണ്ടി വേഗത കൂട്ടി മുന്നിലെ വാഹനം ശ്രദ്ധിക്കാതെ മനഃപൂർവം അപകടം ഉണ്ടാക്കിയതിനാണ് സോനുപോളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.