താലൂക്കാശുപത്രി പേവാർഡിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ അണലി കടിച്ചു

കണ്ണൂർ: ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലത(55)ക്കാണ് പാമ്പു കടിയേറ്റത്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് സംഭവം. അണലിയാണ് കടിച്ചതെന്നാണ് വിവരം.

ലതയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - woman bitten by a viper at Taluk Hospital taliparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.