സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു

പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. സീതത്തോട് കൊടുമുടി അനിത (35) ആണ് മരിച്ചത്. ഇവരുടെ മകനുൾപ്പെടെ നാലു കുട്ടികൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 8.30ഓടെ പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ചിറ്റാർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അനിതയുടെ മകൻ ആൾട്രിൻ, ആകാശ്, അശ്വിൻ, വിജി എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

Tags:    
News Summary - woman auto driver died in pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.