കൊല്ലത്ത് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. അൻസിയ ബീവി എന്ന യുവതിയെയാണ് കൊട്ടരാക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തുകയാണ് അൻസിയ. കടയുടെ മുമ്പിൽ ആരെങ്കിലും വാഹനം നിർത്തിയാൽ ഇവർ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നത്രെ. ഒരാഴ്ചക്ക് മുമ്പ് പെൺകുട്ടിയെ നടുറോഡിലിട്ട് അൻസിയ മർദിച്ചിരുന്നു. മർദിക്കുന്നത് മൊബൈലിൽ പകർത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ കമ്പി വടികൊണ്ട് തല്ലിയൊടിച്ചു. പെൺകുട്ടിയെ മർദിച്ചതിന് നേരത്തെ തന്നെ അൻസിയക്കെതിരെ കേസെടുത്തിരുന്നു.

പിന്നാലെ, കൈ ഒടിഞ്ഞ ഓട്ടോ ഡ്രൈവർ വിജിത്തും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. മുമ്പ് കത്തിയുമായി റോഡിൽ അൻസിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. യുവതിയുടെ മകന്‍റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.

Tags:    
News Summary - Woman arrested for attacking auto driver in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.