യോഗ സെന്റര്‍ പീഡനം; പ്രതികൾക്ക് എങ്ങനെ മുൻകൂർ ജാമ്യം ലഭിച്ചുവെന്ന് ഹൈകോടതി

​െകാച്ചി: തൃപ്പൂണിത്തുറ ശിവശക്​തി യോഗ കേ​ന്ദ്രത്തിലെ പീഡനം സംബന്ധിച്ച്​ ആദ്യ പരാതി നൽകിയ ഡോ. ശ്വേതയും ഭർത്താവ്​ റി​േൻറായും നേരിട്ട് ഹാജരാവണമെന്ന്​ ഹൈകോടതി. ഇരുവരുടെയും വിവാഹം രജിസ്​റ്റർ ചെയ്തതി​​​െൻറ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സിംഗിൾ ബെഞ്ച്​ ഉത്തരവിട്ടു. ഭാര്യയെ വിട്ടുകിട്ടാൻ റി​േൻറാ നൽകിയ ഹേബിയസ്​ കോർപസ്​ ഹരജിയിൽ​ യോഗ കേന്ദ്രത്തിലെ പീഡനം ചൂണ്ടിക്കാട്ടി ശ്വേതയും പരാതി നൽകിയിരുന്നു​. ഇൗ ഹരജി പരിഗണിക്ക​െവയാണ്​ ഇരുവരും വിവാഹ രേഖയുമായി ഹാജരാകണമെന്ന്​ കോടതി നിർദേശിച്ചത്​.

പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന്​ തിങ്കളാഴ്​ച കേസ്​ പരിഗണിക്ക​െവ ശ്വേതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മതസ്​പർധയുണ്ടാക്കലുൾപ്പെടെയുള്ള കാര്യങ്ങളിൽ പരാതി നൽകിയെങ്കിലും ഇത്​ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം കാര്യക്ഷമമല്ല. പ്രോസിക്യൂഷൻ ശക്​തമായ നിലപാടെടുക്കാതിരുന്ന കാരണത്താലുൾപ്പെടെ യോഗ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച കേസിലെ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു. ഉന്നതതല അന്വേഷണം അനിവാര്യമാ​െണന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ കേസിലെ പ്രതികൾക്ക്​ എളുപ്പം ജാമ്യം ലഭിക്കാനിടയായ സാഹചര്യമെ​െന്തന്ന്​ കോടതിയും ആരാഞ്ഞു. കേസിൽ ഉദയംപേരൂർ എസ്‌.​െഎ അന്വേഷണം നടത്തുന്നുണ്ടെന്ന്​ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതിനാൽ, ഉന്നതതല അന്വേഷണം ആവശ്യമില്ലെന്നും വ്യക്​തമാക്കി. തുടർന്ന്​ കേസ്​ വീണ്ടും തിങ്കളാഴ്​ച പരിഗണിക്കാനായി മാറ്റി. 

Tags:    
News Summary - Woman alleges torture at yoga centre -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.