തിരുവനന്തപുരം: പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദുകാര്ക്കെതിരെ നടന്ന അക്രമം അന്വേഷിക്കുന്നതിന് ഐ.ജിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷവും പി.ടി.എ. റഹീമും ആണ് വിഷയം സഭയിൽ ഉയർത്തിയത്. മുജാഹിദുകാർ വിതരണം െചയ്ത ഒരു നോട്ടീസാണ് പ്രശ്നമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ അന്യമതക്കാരെ വ്രണപ്പെടുത്തുന്ന പരാമർശം ഉണ്ട്. പൊതുവെ മുജാഹിദുകാർ മുസ്ലിം സമുദായത്തിലെ പുരോഗമന ആശയക്കാരാണ്. ആര്.എസ്.എസിനെപ്പോലുള്ളവര്‍ എന്ത് അതിക്രമവും കാട്ടാനായി നടക്കുകയാണ്. അതിനുള്ള മരുന്ന് ആരും ഇട്ടുകൊടുക്കരുത്. ആര്.എസ്.എസിെൻറ ശക്തികേന്ദ്രങ്ങളിലാണ് ലഘുലേഖ വിതരണം ചെയ്തത്. ലഘുലേഖ വിതരണം ചെയ്തവരെ ആർ.എസ്.എസുകാർ െപാലീസിന് മുന്നിൽപോലും മർദിച്ചുവെന്ന പരാതി ഉൾപ്പെടെ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മതപ്രചാരണത്തിന് സ്വാതന്ത്ര്യമുണ്ട്. അത് തടയുന്നത് അംഗീകരിക്കില്ല. അന്യമത നിന്ദ അവര്‍ ചെയ്യാന്‍ പാടില്ലായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ നമ്മള് എതിര്‍ക്കുന്നതാണ്. ഒരു ഹിന്ദു വീട്ടില്‍ ചെന്ന് അവരെ ക്ഷണിക്കുന്നത് ഇന്നത്തെ നിലക്ക് ശരിയല്ല. തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ആര്.എസ്.എസ് ചാമ്പ്യന്മാരാണ്. അതുകൊണ്ടാണ് നമ്മള് മരുന്നിട്ടുകൊടുക്കരുതെന്ന് പറഞ്ഞത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റമാണ് മുജാഹിദ് പ്രവർത്തകർെക്കതിരെ പൊലീസ് അനാവശ്യമായി ചുമത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മർദിച്ച ആർ.എസ്.എസുകാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. െപാലീസ് രണ്ടു നീതിയാണ് നടപ്പാക്കുന്നത്. ശശികലയും സുരേന്ദ്രനും കടുത്ത വിദ്വേഷ പ്രസംഗം നടത്തിയിട്ടും പൊലീസ് മൗനം പാലിക്കുകയാണ്. സ്കൂളിൽ പതാക ഉയർത്തിയ മോഹൻ ഭഗവത്തിെൻറ പേരിൽ കേസെടുക്കാൻ സർക്കാർ നിയമോപദേശം തേടി നടക്കുകയാണെന്നും അദ്ദേഹം കുറ്റെപ്പടുത്തി.
ലഘുലേഖ വിതരണം ചെയ്തത് ആര്.എസ്.എസ് ശക്തികേന്ദ്രങ്ങളിൽ അെല്ലന്ന് സ്ഥലം എം.എൽ.എ കൂടിയായ വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. ലഘുലേഖ വിതരണം ചെയ്യുന്ന സ്ഥലത്ത് ആർ.എസ്.എസുകാർ കടന്നുചെന്ന് മർദിക്കുകയായിരുന്നു. വിതരണം ചെയ്തവര്‍ക്കെതിരെ കേസ് എടുത്തപ്പോള്‍ മർദിച്ചവര്‍ക്ക് സ്റ്റേഷന് ജാമ്യം നല്‍കിയത് പരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു. പൊലീസിെൻറ പരിശീലനം ആര്.എസ്.എസ് കേന്ദ്രങ്ങളിലാണോയെന്ന് മതേതരവിശ്വാസികള്‍ക്ക് സംശയമുണ്ടെന്ന് ഡോ. എം.കെ. മുനീർ കുറ്റപ്പെടുത്തിയപ്പോൾ മതേതരവാദികള്‍ക്ക് അത്തരം വിശ്വാസമൊന്നുമില്ലെന്നും മുസ്ലിംലീഗിന് ചിലപ്പോള്‍ അങ്ങനെ ഉണ്ടാകാമെന്നും മുഖ്യമന്ത്രി മറുപടി നല്കി. മുൻ എം.എൽ.എ മൊയിന്‍ കുട്ടി മുസ്ലിംലീഗിെൻറ പേര് കൊത്തിവെച്ച കൊടിമരത്തിൽ ദേശീയപതാക ഉയര്‍ത്തിയത് ഫ്ലാഗ് കോഡിെൻറ ലംഘനമായതിനാണ് കേസെടുത്തിട്ടുള്ളത്. എന്തായാലും അക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.