'അതുക്കും മേലെ'- ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണത്തെ വിജയം എൽ.ഡി.എഫ്​ ആവർത്തിക്കുമോയെന്ന മാധ്യമ പ്രവർത്തകരു​ടെ ചോദ്യത്തിന്​ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി ഇതായിരുന്നു. വീണ്ടും ചെഞ്ചായമണിഞ്ഞ കേരളത്തിൽ പടനായകന്‍റെ പോരാട്ടവീര്യത്തോടെ വിജയത്തിന്‍റെ പടവാളുയർത്തി തന്‍റെ പ്രവചനത്തെ ശരിവെക്കുകയാണ്​ പിണറായി വിജയൻ.

അഞ്ച്​ വർഷം കൂടു​േമ്പാൾ നായകനെ മാറ്റുകയെന്ന കേരളത്തിന്‍റെ രാഷ്​ട്രീയ പാരമ്പര്യത്തെ തച്ചുടച്ച മിന്നൽപ്പിണറായി മാറിയിരിക്കുന്നു, പേരിൽ തന്നെ വിജയമുള്ള ഈ പിണറായിക്കാരൻ. പിണറായി വിജയനെന്ന പേരിന്​ നിശ്​ചയദാർഢ്യം, ആത്​മവിശ്വാസം എന്നീ അർഥങ്ങൾ കൂടി ചാർത്തിക്കൊടുത്ത തെരഞ്ഞെടുപ്പ്​ മാമാങ്കത്തിന്​ തിരശ്ശീല വീണപ്പോൾ ഒന്നുറപ്പ്​- ഇനി അഞ്ച്​ വർഷം കേരളം സുരക്ഷിതമാണ്​ ഈ ജനനായകന്‍റെ കൈകളിൽ.

ഇടതുപക്ഷം തുടർഭരണത്തിലേക്ക്​ നടന്നുകയറിയത്​ ഒട്ടും യാ​ദൃ​ച്ഛി​കമായല്ല. കാരണം, അവരെ മുന്നിൽ നിന്ന്​ നയിച്ചത്​ ആ​സൂ​ത്ര​ണ​ത്തി​െൻറ ആ​ൾ​രൂ​പ​മാ​യ പിണറായി​ വി​ജ​യനാണ്​. രണ്ട്​ പ്രളയങ്ങളും നിപ്പയും കൊറോണയുമൊക്കെ സൃഷ്​ടിച്ച പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ കേരളത്തെ കൈപിടിച്ചുനടത്തിയതിന്​ മലയാളികൾ തിരികെ നൽകിയ സ്​നേഹസമ്മാനമാണ്​ ഈ തുടർഭരണം.


മഹാമാരിക്കാലത്ത്​ കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നും ചികിത്സയില്ലാതെ വലയരുതെന്നും നിർബന്ധബുദ്ധി കാട്ടി കരുതലിന്‍റെയും ആൾരൂപമായി മാറാൻ പിണറായി വിജയന്​ കഴിഞ്ഞു. അ​തു​കൊ​ണ്ടാ​ണ്​​ 'ഗൂ​ഗ്​​ളി'​ൽ പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന​ടി​ച്ചു നോ​ക്കി​യാ​ൽ 'സി.​എം'(​ക്രൈ​സി​സ്​ മാ​നേ​ജ​ർ) എ​ന്ന്​ കാ​ണാ​നാ​കു​ന്ന​ത്.​ ഏത്​ പ്രതിസന്ധിയിലും ഞാൻ നിങ്ങൾക്കൊപ്പമുണ്ട്​ എന്ന ധൈര്യം ഓരോ മലയാളിയിലും പകരാൻ കഴിഞ്ഞിടത്ത്​ തന്നെ​ പിണറായി വിജയന്‍റെ രണ്ടാമൂഴത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയിരുന്നു.

കോവിഡ് കാലത്തെ വാർത്താസമ്മേളനങ്ങൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനമനസ്സുകളിലേക്ക് കൂടുതൽ അടുപ്പിച്ചുവെന്നതിൽ രാഷ്​ട്രീയ ശത്രുക്കൾക്കുപോലും എതിരഭിപ്രായമുണ്ടാകില്ല. വാർത്താസ​മ്മേളനവും കിറ്റ്​ വിതരണവുമെല്ലാം പ്രതിച്​ഛായ വർധനവിനുള്ള പി.ആർ വർക്കെന്ന്​ പ്രതിപക്ഷം കളിയാക്കിയപ്പോഴും എന്നെ ഈ നാടിന്​ നന്നായിട്ട്​ അറിയാം എന്നായിരുന്നു പിണറായിയുടെ പ്രതികരണം. അത്​ ശരിവെക്കുന്നതായി തെരഞ്ഞെടുപ്പ്​ ഫലം.

ഒന്നര പതിറ്റാ​​ണ്ടോളം പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യം കുറക്കാതിരിക്കു​​​േമ്പാൾ തന്നെ സൗമ്യനാകേണ്ട ഘട്ടങ്ങളിൽ അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും തെളിയിച്ചാണ്​ പിണറായി വിജയൻ ജനമനസ്സുകളിൽ ചി​രപ്രതിഷ്​ഠ നേടിയത്​. ഏതു പ്രശ്നത്തെയും കൂസലില്ലാതെ നേരിടുന്ന ആ പ്രകൃതത്തെ വീരാരാധനയോടെ ജനലക്ഷങ്ങൾ ഏറ്റെടുക്കുകയായിരുന്നു​.

ഒരു ഫോൺകാളിൽ എന്തും തീർക്കാനുള്ള ആജ്ഞാശക്തിയും നേതൃപാടവവുമാണ്​ കേരളം കണ്ട ഏറ്റവും ആത്​മവിശ്വാസമുള്ള മുഖ്യമന്ത്രിയാക്കി പിണറായി വിജയനെ മാറ്റിയത്​. ശബരിമലയിലെ സ്​ത്രീപ്രവേശന വിവാദം കത്തിനിന്ന സമയത്ത്​ ആധുനിക ന​​വോ​ത്ഥാ​ന നാ​യ​ക​പ​ദ​വി​യി​ലേ​ക്കും​ ഉ​യ​ർ​ത്ത​പ്പെ​ടാനും പിണറായിക്ക്​ അനായാസം കഴിഞ്ഞു. പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്‍റെയും ക്യാപ്​റ്റനാണ്​ പിണറായി വിജയനെന്ന്​ അടിവര ഇടുന്ന ഈ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നിൽ ഇങ്ങനെ കാരണങ്ങൾ പലതാണ്​.


പക്ഷേ, കാർക്കശ്യത്തിന്‍റെ പുറംതോടണിഞ്ഞുള്ള പിണറായി വിജയന്‍റെ ഈ വിജയയാത്ര എന്നും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയായിരുന്നു. ചെത്തുതൊഴിലാളിയായിരുന്ന മാറോളി കോരന്‍റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1944 മെയ് 24നായിരുന്നു​ ജനനം. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ വിദ്യാഭ്യാസകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. കെ.എസ്.എഫിന്‍റെ സംസ്ഥാന പ്രസിഡന്‍റായും സെക്രട്ടറിയായും കെ.എസ്.വൈ.എഫിന്‍റെ സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചു.

1964ൽ സി.പി.എമ്മിൽ അംഗമായി. 1968ൽ 24ാം വയസ്സിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും 1972ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും 1978ൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയാവുകയും ചെയ്തു. 1986ലാണ്​ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്​. 1988 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1998 മുതൽ 2015 വരെ സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചു. 1998 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്​. 1970, 1977, 1991, 1996, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1988 വരെ ഊർജവും സഹകരണവും വകുപ്പ് മന്ത്രിയായിരുന്നു.

പിണറായിയിലെ ശാരദവിലാസം എൽ.പി സ്​കൂളിലെ വയറൊട്ടിയ കുട്ടികളിൽ ഒരാൾ എന്ന ബാല്യകാല വറുതിയിൽ നിന്ന്​ ദുരിതകാലത്ത്​ ഒരു നാടിനെ നയിക്കാൻ കഴിയുന്ന പടനായകനിലേക്കുള്ള പിണറായി വിജയന്‍റെ വിജയയാത്ര എന്നും പോരാട്ടത്തിന്‍റെ വഴിയിലായിരുന്നു. പാർട്ടിയുടെ അമരക്കാരനായപ്പോഴും സംസ്​ഥാനത്തിന്‍റെ വിജയനായകനായപ്പോഴും മലയാളികൾ ആ പോരാട്ടവീര്യം അനുഭവിച്ചറിയുകയും ചെയ്​തു. അടിയന്തരാവസ്​ഥ കാലത്തെ ഒന്നര വർഷത്തെ ജയിൽവാസത്തിന്​ ശേഷം നാലാം നിയമസഭയിലെത്തി കൊടിയ മർദനത്തിന്‍റെ ചോരപുരണ്ട ഷർട്ട്​ ഉയർത്തിപ്പിടിച്ച്​ അന്നത്തെ മുഖ്യമന്ത്രിയെ​ നോക്കി ഗർജിച്ച അതേ പിണറായി വിജയൻ ഇപ്പോൾ 15ാം നിയമസഭയിലെ മുഖ്യമന്ത്രി കസേരയിൽ വീണ്ടും ഇരിക്കുന്നത്​ ചരിത്രം കാത്തുവെച്ച കാവ്യനീതിയാണെന്ന്​ നിസ്സംശയം പറയാം.


Full View




Tags:    
News Summary - winning captain pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.