തൃക്കാക്കര തെരെഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും -കെ.വി തോമസ്

കൊല്ലം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കുമെന്ന്​ ​കോൺഗ്രസ്​ നേതാവ്​ കെ.വി. തോമസ്​. തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല, വിളിക്കുമോ എന്ന്​ നോക്കാം. ഇതുവരെ വിളിച്ചിട്ടില്ല. മുൻ തെരഞ്ഞെടുപ്പുകളിലും വിളിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട്​ അദ്ദേഹം പറഞ്ഞു.

തുറന്ന മനസ്സോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്​. കെ- റെയിലിനെ അന്ധമായി എതിർക്കരുത്​. അന്ധമായി അംഗീകരിക്കുകയല്ല, എന്നാൽ തെറ്റുകൾ ചൂണ്ടിക്കാട്ടാം. താൻ വികസന പദ്ധതികൾക്കൊപ്പമാണ്​. പാർട്ടിയിൽ തനിക്കുള്ള വാതിലുകൾ ഒരിക്കലും അടഞ്ഞിട്ടില്ല. കോൺഗ്രസുകാരനായിതന്നെ തുടരും. ഒഴിവാക്കിയത്​ നോമിനേറ്റഡ്​ സ്ഥാനങ്ങളിൽനിന്ന്​ മാത്രമാണ്​.

രാഷ്ട്രീയകാര്യസമിതിയിൽനിന്നും കെ.പി.സി.സി നിർവാഹക സമിതിയിൽനിന്നുമാണ് ഒഴിവാക്കിയത്. കഴിഞ്ഞദിവസം രാത്രി 11ന് താരിഖ് അൻവറിന്‍റെ സന്ദേശം ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ എ.ഐ.സി.സി, കെ.പി.സി.സി അംഗത്വങ്ങളിൽനിന്ന് മാറ്റിയിട്ടില്ലെന്നും കെ.വി. തോമസ്​ പറഞ്ഞു.

Tags:    
News Summary - Will stand with development politics in Thrikkakara elections: KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.