പാലക്കാട് വാളയാറിൽ കാട്ടാന ട്രെയ്നിടിച്ച് ചെരിഞ്ഞു; ഇടിച്ചത് യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്

വാളയാർ: പാലക്കാട് വാളയാറിൽ കാട്ടാന ട്രെയ്നിടിച്ച് ചെരിഞ്ഞു. പുലർച്ചെ വാളയാറിനും കഞ്ചിക്കോടിനും ഇടയിൽ വട്ടപ്പാറയിലാണ് സംഭവം നടന്നത്. നാല് വയസുള്ള കുട്ടിയാനയാണ് ചെരിഞ്ഞത്.

കുട്ടിയാനയുടെ ജഡം റെയിൽവേ പാളത്തിന് സമീപം കിടക്കുകയാണ്. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ഇടിച്ചാണ് കാട്ടാന ചെരിഞ്ഞത്.

പുലർച്ചെ നാലരക്ക് പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയ്ൻ ഇടിക്കുകയായിരുന്നു. കൂട്ടം തെറ്റി നടന്ന ആനയാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതവേലി പൊട്ടിച്ച് എത്തിയ ആനയെ വനപാലകർ തിരികെ കയറ്റി വിട്ടിരുന്നു.

ആനയുടെ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പും വ്യക്തമാക്കി.

2024ൽ കൊട്ടേക്കാട് റെയിൽവേ പാളത്തിൽ വെച്ച് കാട്ടാനയെ ട്രെയ്ൻ ഇടിച്ചിരുന്നു. ഏറെ നാളത്തെ ചികിത്സക്ക് ശേഷം ആന ചെരിയുകയും ചെയ്തു. 

Tags:    
News Summary - Wild elephant hit by train in Palakkad's Walayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.