എൻ.ഡി.എയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ശോഭ സുരേന്ദ്രൻ

കോഴിക്കോട്: എൻ.ഡി.എയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. മുസ്​ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്​ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും -ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ശോഭ സുരേന്ദ്രൻ പറഞ്ഞു.

ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്​ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക്‌ െകാണ്ടുവരുകയെന്നതാണ് ബി.ജെ.പി ശ്രമം. ക്രൈസ്തവ, മുസ്​ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടുണ്ട് -ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതാണ്. ഏഴ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. സന്തോഷത്തോടെയാണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ എട്ടരമാസം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും വീട്ടിലിരുന്നും മോദിജി നിർദേശിച്ചതുപ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - will accept the Muslim League even if it joins the NDA says Sobha Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.