തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ ഒഴുക്കിൽപെട്ട കാട്ടാന മണിക്കൂറുകൾക്കുശേഷം കരകയറി. പുലർച്ചെ അഞ്ചോടെയാണ് നാട്ടുകാർ ആനയെ വെള്ളപ്പാച്ചിലിനു നടുവിൽ കുടുങ്ങിയ നിലയിൽ കണ്ടത്. മലവെള്ളപ്പാച്ചിലിൽ ആന കുടുങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
മണിക്കൂറുകളോളമാണ് ആന വെള്ളപ്പാച്ചിലിൽനിന്നും കാട്ടിലേക്ക് കയറാൻ ശ്രമിച്ചത്. ആനയെ എങ്ങനെ രക്ഷിക്കും എന്ന പ്രതിസന്ധിയിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ, ഒടുവിൽ ആന സ്വയം കരകയറുകയായിരുന്നു.
പറമ്പിക്കുളത്തുനിന്നും പെരിങ്ങൽക്കുത്തിലേക്ക് അധികജലം പുറത്തുവിട്ടതോടെയാണ് ചാലക്കുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നത്. ചാലക്കുട്ടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കർശന ജാഗ്രത വേണമെന്ന് തൃശൂർ ജില്ല കലക്ടർ അറിയിച്ചു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.