representational image

പുൽപ്പള്ളിയിൽ വിദ്യാർഥിക്ക് നേരെ കാട്ടാനയുടെ ആക്രമണം, ഗുരുതര പരിക്ക്

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പുൽപ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിജയൻ -കമലാക്ഷി ദമ്പതികളുടെ മകനാണ് 14കാരനായ ശരത്.

ഇന്നലെ രാത്രി വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ കോളനിയുടെ സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വിദ്യാർഥിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. ഏറെനേരം കഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പിത്തോട്ടത്തിൽ രക്തത്തിൽ കുളിച്ച് കിടന്ന ശരത്തിനെ കണ്ടത്.

ആദ്യം പുൽപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ശരത്തിനെ മാറ്റി. 

Tags:    
News Summary - Wild Elephant attack on student in Pulpally, seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.