Posted On
date_range Updated On
date_range പമ്പയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
ശബരിമല: പമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് സമീപം ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പ്ലാന്‍റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മണിക്കുട്ടൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തേക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാൻ പാഞ്ഞടുത്തത്.
ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടൻ അടിതെറ്റി താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.