പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നിലമ്പൂരിൽ കാട്ടാനയാക്രമണം; വയോധികന് പരിക്ക്
മലപ്പുറം: മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരിക്ക്. പുഞ്ചക്കൊല്ലി നഗറിലെ നെടുമുടി (60) ക്കാണ് പരിക്കേറ്റത്. കാട്ടിനുള്ളില്‍ വെച്ചാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കൈക്കും കാലിനുമാണ് പരിക്കേറ്റത്.
ആദിവാസി നഗറിലെ ഏറ്റവും അവസാന ഭാഗത്താണ് ഇയാളുടെ വീട്. വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ഇയാളെ കാട്ടാന ചവിട്ടുന്നത്. പരിക്കേറ്റ നെടുമുടിയെ നിലമ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.