representative image
കോതമംഗലം: ഫോറസ്റ്റ് വാച്ചറെ കാട്ടുപോത്ത് കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു. ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ പി.ജെ. മാത്യുവിനെയാണ് ആക്രമിച്ചത്. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം.
ഇടമലയാർ സ്റ്റേഷൻ പരിധിയിൽ മയിലാടുംപാറയിലെ ഉൾക്കാട്ടിൽ പരിശോധനക്കിടെ ഈറ്റക്കാട്ടിൽനിന്നും കാട്ടുപോത്ത് അപ്രതീക്ഷിതമായി ചാടിയെത്തി മാത്യുവിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തുണ്ടം റേേഞ്ചാഫിസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേേഞ്ചാഫിസർ ജെ. ജയൻ, ഫോറസ്റ്റർ ദിൽഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭൂതത്താൻകെട്ട്, ഇടമലയാർ സ്റ്റേഷനുകളുടെ സംയുക്ത പരിശോധന സംഘം പരിശോധനക്കായി വനത്തിൽ ക്യാമ്പ് ചെയ്തിരുന്നു. പട്രോളിങ്ങിനായി പുറപ്പെട്ടപ്പോൾ വാച്ചറായ മാത്യുവായിരുന്നു മുന്നിൽ നടന്നിരുന്നത്.
മാത്യുവിനെ കശക്കിയെറിഞ്ഞ കാട്ടുപോത്ത് കാട്ടിനുള്ളിലേക്ക് ഓടി മറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലയാർ പുഴയിലൂടെ എണ്ണക്കൽ സ്റ്റേഷനിൽനിന്നും ബോട്ട് എത്തിച്ച് ജലമാർഗം ഇടമലയാർ ഡാമിൽ എത്തിച്ചു. തുടർന്ന് ജീപ്പിൽ കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.