Posted On
date_range Updated On
date_range കാട്ടുപന്നിയെ കൊല്ലാൻ ഉത്തരവുണ്ട്; പേക്ഷ, ശല്യമാണെന്ന് സർക്കാർ പ്രഖ്യാപനമില്ല
കൽപറ്റ: കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവി റക്കിയ വനംവകുപ്പ്, ഇവയെ ‘വെർമിൻ’ (കീടം, ക്ഷുദ്രജീവി) ആയി പ്രഖ്യാപിച്ചില്ല. വന്യജീവി സ ംരക്ഷണ നിയമത്തിൽ നിരന്തരം ശല്യംചെയ്യുന്ന മൃഗങ്ങൾ, പക്ഷികൾ എന്നിവയടക്കം ജീവികളെ ‘വെർമിൻ’ ആയി പ്രഖ്യാപിക്കാൻ വ്യവസ്ഥയുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരമാണിത്.
കാട്ടുപന്നികളെ വെർമിൻ ആക്കുന്നതിെൻറ ഭാഗമായി വിശദപഠനം നടത്താൻ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പിെൻറ 2019 ഫെബ്രുവരി 16ലെ ഉത്തരവിൽ പറയുന്നു. എന്നാൽ, പഠനം മുന്നോട്ടുപോയിട്ടില്ലെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പല സംസ്ഥാനങ്ങളിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ജീവികളെ ‘വെർമിൻ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (ബി) പ്രകാരം കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഇറക്കിയ ഉത്തരവിലെ മാർഗനിർദേശങ്ങൾ അപ്രാേയാഗികമാണെന്ന് കർഷകരും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ 2018 നവംബർ 12ന് ചേർന്ന സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് യോഗം ചില ഭേദഗതികൾ തീരുമാനിച്ചുവെന്ന് വിവരാവകാശരേഖയിൽ പറയുന്നു. എന്നാൽ, വനം ഉദ്യോഗസ്ഥർ ഇതുവരെ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഏതെങ്കിലും വന്യമൃഗങ്ങളെ കീടങ്ങളായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിെൻറ അനുമതി തേടിയിട്ടില്ലെന്ന് ഏറ്റവുമൊടുവിൽ, കഴിഞ്ഞ രണ്ടിന് വനം വകുപ്പ് ആസ്ഥാനത്തുനിന്നു നൽകിയ വിവരാവകാശരേഖയിൽ പറയുന്നു.
കാട്ടുപന്നിശല്യം നിരന്തരം അനുഭവപ്പെടാത്ത ഒരു പ്രദേശംപോലും മലയോരത്തില്ല. നിത്യശല്യമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കാട്ടുപന്നിയെ എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യമാണ് താഴെത്തട്ടിലെ വനപാലകർ തന്നെ ഉന്നയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.