യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ

തൃശൂർ: യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. തൃശൂർ ദേശമംഗലം സ്വദേശി ടിനി പൊള്ളലേറ്റു മരിച്ച കേസിലാണ് അറസ്റ്റ്. ടിനിയുടെ ഭർത്താവ് സാജു (37) അമ്മ കാളി (63) എന്നിവരെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. 

പൊലീസിന്‍റെ അന്വേഷണത്തിനെതിരെ മരിച്ച ടിനിയുടെ മാതാവ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ലോക്കൽ പൊലീസ് മരണമൊഴി തിരുത്തി എന്നായിരുന്നു മാതാവിന്‍റെ  ആരോപണം.

Tags:    
News Summary - Wife burned Death, Husband and Mother Arrested-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.