കൊച്ചി: എന്നത്തെയുംപോലെ ബുധനാഴ്ച ജോലിത്തിരക്കുകളും മറ്റുമായി കഴിച്ചുകൂട്ടുന്നതി നിടെയാണ് ഇടിത്തീപോലെ ചാനലുകളിലെ ഫ്ലാഷ് ന്യൂസുകൾ വന്നുനിറയുന്നത്. ‘കൊച്ചി മരടില െ അഞ്ച് ഫ്ലാറ്റ് ഒരുമാസത്തിനകം പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്’. ഹോളിഡേ ഹെറി റ്റേജ്, ആൽഫ സെറീൻ, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്മെൻറ്സ് എന്നീ ഫ്ലാറ്റുകളിൽ താമസിക്ക ുന്ന മുന്നൂറിലേറെ കുടുംബങ്ങൾ ഭയപ്പെട്ടത് സംഭവിച്ചു. തങ്ങളുടെ കിടപ്പാടങ്ങളാണ് പൊളിച്ചുമാറ്റാൻ ഉത്തരവായിരിക്കുന്നത്.
തീര പരിപാലനച്ചട്ടം ലംഘിെച്ചന്ന് കണ്ടെത്തിയാണ് നിർമാണം പൂർത്തിയാകാത്ത ഹോളി ഫെയ്ത്ത്് അപ്പാർട്മെൻറ്സ് ഉൾെപ്പടെയുള്ള കെട്ടിടങ്ങൾ പൊളിക്കാൻ കോടതി ഉത്തരവായത്. ഇതോടെ ആശങ്കയുടെയും നിസ്സഹായതയുടെയും ചൂടിൽ വെന്തുരുകുകയാണ് നാല് ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ. സകലവിധ അനുമതികളോടും കൂടി, നിയമപരമായിതന്നെ ഫ്ലാറ്റ് സ്വന്തമാക്കി താമസിക്കുന്നവർ. ജീവിതസമ്പാദ്യം മുഴുവൻ നൽകി ഫ്ലാറ്റ് വാങ്ങിയപ്പോൾ അതിലൊരാളുപോലും ഓർത്തില്ല, കെട്ടിടനിർമാതാക്കൾ ചെയ്ത ചട്ടലംഘനത്തിെൻറ പേരിൽ തങ്ങൾ ബലിയാടാകുമെന്ന്.
‘‘രണ്ടുദിവസമായി രാത്രി മര്യാദക്ക് കണ്ണടച്ചിട്ട്. ഞങ്ങളുടെ ഭാഗം കേൾക്കാതെ ഇങ്ങനെ ഒരുഉത്തരവ് വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. വിശ്രമകാലം സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് സമ്പാദ്യമെല്ലാം ചെലവഴിച്ച് ഇവിടെയൊരു ഫ്ലാറ്റ് വാങ്ങിയത്. ഇത് പൊളിച്ചുകളഞ്ഞാൽ ഞങ്ങളെങ്ങോട്ടാണ് പോവേണ്ടത്’’ -ആൽഫ സെറീനിലെ താമസക്കാരി നിമ്മി സെന്നിെൻറ വാക്കുകളിടറി. നെട്ടൂരിൽ കുണ്ടന്നൂരിലേക്കുള്ള കടത്തുകടവിന് സമീപത്തെ ഈ അപ്പാർട്മെൻറിൽ 80 ഫ്ലാറ്റുണ്ട്. ഉടമകളിലേറെയും പ്രവാസികളും വിശ്രമജീവിതം നയിക്കുന്നവരുമാണ്.
സ്വന്തമായി മറ്റൊരു വീടുമില്ലാത്ത, ഇതുവരെ ഫ്ലാറ്റിൽ അന്തിയുറങ്ങാൻപോലും ഭാഗ്യം കിട്ടാത്ത പ്രവാസികൾ ഇക്കൂട്ടത്തിലുണ്ട്. ഗൾഫിൽ മൂന്ന് പതിറ്റാണ്ടിലേറെ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം ചെലവഴിച്ച് വീടെന്ന സ്വപ്നം പൂർത്തിയാക്കിയവരും ഇതിൽപെടുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായവരും വൃക്ക മാറ്റിവെച്ച രോഗികളെയും പ്രായമായവരുമായ അച്ഛനമ്മമാരെയും കൊണ്ട് സമാധാനജീവിതം കാംക്ഷിച്ച് ഈ ഫ്ലാറ്റുകളിലെത്തിയവരും കുറവല്ല. ജോലിക്കാരും ബിസിനസുകാരും റിട്ടയർ ചെയ്തവരുമെല്ലാം ഒരുകുടുംബംപോലെ കഴിയുന്ന ഇവിടെനിന്ന് പെട്ടെന്നൊരു ദിവസം ഇറങ്ങിപ്പോവാൻ പറഞ്ഞാൽ എന്തുചെയ്യുമെന്നാണ് സൂസൻ മാത്യൂസിന് ചോദിക്കാനുള്ളത്. കായലോരത്തെയും ഹോളിഡേ ഹെറിറ്റേജിലെയും ജെയിൻ ഹൗസിങ്ങിലെയും താമസക്കാരെല്ലാം ഇതേ ആശങ്കയിൽതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.