പ്രവീൺ റാണയെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നു

പ്രവീൺ റാണയുടെ സ്വത്തെവിടെ...? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൃശൂർ: നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയുടെ സ്വത്തുവകകൾ എവിടെയെന്നത് ദുരൂഹം. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ 77.5 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഉണ്ടെന്നാണ് കമീഷന് സത്യവാങ്മൂലം നൽകിയിരുന്നത്. തൃശൂരിലെ എച്ച്.ഡി.എഫ്.സി ബാങ്കിൽ 23 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 41.6 ലക്ഷത്തിന്റെ ബെൻസ് കാർ, പാറമേക്കാവ്, കാനാടി, ഗുരുവായൂർ വില്ലേജുകളിൽ ഭൂമി എന്നിവയാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അറസ്റ്റിനെ തുടർന്നുള്ള പൊലീസ് ചോദ്യം ചെയ്യലിൽ പാലക്കാട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് പ്രവീൺ അറിയിച്ചത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ, വയനാട് മണ്ഡലങ്ങളിൽ ഒരുമിച്ചാണ് കെ.പി. പ്രവീൺ എന്ന പ്രവീൺ റാണ മത്സരിച്ചിരുന്നത്. 26 ലക്ഷത്തിന്റെ കാർ ലോൺ മാത്രമാണ് സത്യവാങ്മൂലത്തിൽ അന്ന് ബാധ്യത രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തിൽ റാണ ഒരു വഞ്ചനാക്കേസിലും പ്രതിയായിരുന്നു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ തന്നെയായിരുന്നു അന്നത്തെ കേസും രജിസ്റ്റർ ചെയ്തത്.

തട്ടിച്ചുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്തുവെന്ന് കണ്ടെത്താൻ കൂടുതൽ മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 11 കമ്പനികളിലൂടെയായിരുന്നു പ്രവീണിന്റെ ബിസിനസ്. സ്ഥാപനം പൊട്ടിയതോടെ മൂന്ന് മാസത്തിനുള്ളിൽ 61 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.

ധൂർത്ത് അതിദരിദ്രനാക്കിയെന്നും കൈവശം 1000 രൂപ മാത്രമേയുള്ളുവെന്നുമാണ് അറസ്റ്റിന് പിന്നാലെ റാണ പൊലീസിന് നൽകിയ മൊഴി. ഒളിവിൽ കഴിഞ്ഞ സമയത്ത് പണത്തിനായി മോതിരം വിറ്റ് 75,000 രൂപ സ്വരൂപിച്ചെന്നും പൊലീസിനോട് പറഞ്ഞിരുന്നു.

ഇതെല്ലാം ആസൂത്രിതമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കൊച്ചിയിലെ വിവാദ ഡാൻഡ് ബാറുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ബിസിനസ് പങ്കാളി കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് ഉൾപ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകും. 16 കോടിയോളം രൂപ ഷൗക്കത്തിന് കൈമാറിയതായി പ്രവീൺ മൊഴി നൽകിയിട്ടുണ്ട്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചനാക്കുറ്റവുമാണ് പ്രവീണിനെതിരെ ചുമത്തിയിട്ടുള്ളത്.

പ്രോസിക്യൂഷൻ റി​പ്പോർട്ടിൽ​ 100 കോടി; കമീഷണറുടെ കണക്കിൽ രണ്ടുകോടി

തൃ​ശൂ​ർ:​ സേ​ഫ്​ ആ​ൻ​ഡ്​ സ്​​ട്രോ​ങ്​ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്​ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ൺ റാ​ണ 100 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​മ്പോ​ൾ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ക​ണ​ക്കി​ൽ ത​ട്ടി​പ്പ് ര​ണ്ടു കോ​ടി​യു​ടേ​ത്. 36 കേ​സു​ക​ളാ​ണ് സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ഇ​തു​വ​രെ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ത​ട്ടി​ച്ച തു​ക ര​ണ്ടു കോ​ടി​യി​ലും അ​ൽ​പം കൂ​ടും. തൃ​ശൂ​ര്‍ ഈ​സ്റ്റ്, വെ​സ്റ്റ്, വി​യ്യൂ​ര്‍, കു​ന്നം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ൻ പ​റ​ഞ്ഞു. ‘‘ഞ​ങ്ങ​ൾ​ക്ക് ക​ട​ലാ​സു​ക​ളാ​യി ല​ഭി​ച്ച പ​രാ​തി ര​ണ്ടു​ കോ​ടി​യു​ടെ​താ​ണ്. പ​ക്ഷേ, 11 സ്ഥാ​പ​ന​ങ്ങ​ൾ, ബി​സി​ന​സ് ഇ​ട​പാ​ടു​ക​ൾ, അ​തി​ന്‍റെ സ്വ​ത്ത്, ഏ​ഴ് വ​ണ്ടി​ക​ൾ; അ​ത് പ​ല​രു​ടെ​യും പേ​രി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ​രാ​തി​ക​ളൊ​ക്കെ ക​ണ​ക്കാ​ക്കി​യാ​ണ് 100 കോ​ടി​യു​ടെ ത​ട്ടി​പ്പാ​യി പ്രോ​സി​ക്യൂ​ഷ​ൻ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടാ​കു​ക’’ -ക​മീ​ഷ​ണ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ല​ഭി​ച്ച പ​രാ​തി​യി​ൽ കൂ​ടു​ത​ൽ ത​ട്ടി​ച്ച തു​ക 25 ല​ക്ഷം രൂ​പ​യു​ടെ​താ​ണ്. ഒ​ളി​പ്പി​ച്ചു​വെ​ച്ച 335 രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഹാ​ർ​ഡ് ഡി​സ്കും ലാ​പ്ടോ​പ്പും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ധ​ന​കാ​ര്യ​സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും. അ​തി​നു​ശേ​ഷ​മേ ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടോ എ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കൂ. കൊ​ച്ചി​യി​ൽ റാ​ണ​യു​മാ​യി ബ​ന്ധ​മു​ള്ള ഹോ​ട്ട​ലി​ൽ ല​ഹ​രി​മ​രു​ന്ന് പാ​ർ​ട്ടി ന​ട​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ത​ട്ടി​പ്പി​ന്​ 11 ക​മ്പ​നി​ക​ൾ

പ്ര​വീ​ൺ റാ​ണ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വി​വി​ധ പേ​രു​ക​ളി​ൽ 11 ക​മ്പ​നി​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് നി​ധി ലി​മി​റ്റ​ഡ്, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് പ്രി​ന്റേ​ഴ്സ് ആ​ൻ​ഡ് പ​ബ്ലി​ഷേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് ഡെ​വ​ല​പേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് ഐ.​ടി സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഐ.​ആം വെ​ൽ​ന​സ് ഗ്രൂ​പ്, സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് അ​ക്കാ​ദ​മി, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് കൈ​പു​ള്ളീ​സ്, സേ​ഫ് ആ​ൻ​ഡ് സ്​​ട്രോ​ങ് മാ​ർ​ക്ക​റ്റി​ങ് ബി​സി​ന​സ് എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. സ്വ​ന്തം പേ​ര് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന​തും അ​തു​വ​ഴി വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക എ​ന്ന​തു​മാ​യി​രു​ന്നു ല​ക്ഷ്യം.

പ​ണം കൊ​ടു​ത്ത് ഡോ​ക്ട​റേ​റ്റ്

പ്ര​വീ​ൺ കെ.​പി എ​ന്ന സ്വ​ന്തം പേ​ര് പ്ര​വീ​ൺ റാ​ണ എ​ന്നാ​ക്കി മാ​റ്റി​യ​ത് ബി​സി​ന​സി​ൽ ഇ​മേ​ജ് സൃ​ഷ്ടി​ക്കു​ന്ന​തി​നും ആ​ളു​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും ആ​ണെ​ന്ന് പ്ര​വീ​ൺ മൊ​ഴി​ന​ൽ​കി. പ​ണം മു​ട​ക്കി വി​വി​ധ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നും ര​ണ്ട് ഡോ​ക്ട​റേ​റ്റു​ക​ളും ഇ​യാ​ൾ ക​ര​സ്ഥ​മാ​ക്കി. 10 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ക​സാ​ഖ്സ്താ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി ഗ്ലോ​ബ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​മാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സി​ൽ എം.​ബി.​എ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന പ്ര​വീ​ണി​നോ​ട് പൊ​ലീ​സ് ചോ​ദി​ച്ച​പ്പോ​ൾ എം.​ബി.​എ ഓ​ൺ​ലൈ​നി​ൽ പാ​സാ​യി എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

21 റെ​യ്ഡു​ക​ൾ

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ വ​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​രു​പ​തോ​ളം റെ​യ്ഡു​ക​ൾ ന​ട​ത്തി. പ്ര​തി​യു​ടെ ഓ​ഫി​സു​ക​ൾ, വീ​ടു​ക​ൾ, ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​ത്. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഏ​ഴ് കാ​ർ, 17 ലാ​പ്ടോ​പ്​

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​ന് പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് അ​ന്വേ​ഷി​ച്ചെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും പ്ര​വീ​ണി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റൊ​രു ആ​ഡം​ബ​ര കാ​റും ഉ​ൾ​പ്പെ​ടെ ഏ​ഴ് കാ​റു​ക​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ത്തി​ന്റെ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ 17 ലാ​പ്ടോ​പ്പു​ക​ളും എ​ട്ട് ഹാ​ർ​ഡ് ഡി​സ്കു​ക​ളും 35 മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ൾ, വാ​ട​ക​ക്ക് എ​ടു​ത്ത എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ​നി​ന്നും ഒ​ളി​പ്പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പൊ​ലീ​സി​ന്‍റെ വീ​ഴ്ച​യ​ല്ല; നി​ര്‍ഭാ​ഗ്യം

പൊ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന് റാ​ണ ര​ക്ഷ​പ്പെ​ട്ട​ത് വീ​ഴ്ച​യ​ല്ലെ​ന്നും നി​ര്‍ഭാ​ഗ്യം​കൊ​ണ്ട്​ മാ​ത്ര​മാ​ണെ​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍. എ​ന്നാ​ലും, വൈ​കാ​​തെ പി​ടി​കൂ​ടാ​നാ​യ​ല്ലോ. അ​തു​കൊ​ണ്ട് അ​തൊ​രു പ്ര​ശ്‌​ന​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്നും ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

കസ്റ്റഡി അപേക്ഷ ഇന്ന് നൽകും

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രവീൺ റാണയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ശനിയാഴ്ച തന്നെ അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം.

തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ തെളിവുകളുണ്ടാക്കാനാണ് ശ്രമം. പ്രവീൺ റാണയിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളിലെയും ബാങ്ക് അക്കൗണ്ടുകളിലെ പരിശോധന വിവരങ്ങളും ഇതിനകം ലഭിക്കും. 

Tags:    
News Summary - Where is Praveen Rana's property? The police have expanded the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.