പി.എ. മുഹമ്മദ് റിയാസ്

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചു -പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Full View

'അതിവേഗ നിർമാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസ് ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്'. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

2025 ആഗസ്റ്റ് 31നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തത്. വയനാട് താമരശ്ശേരി ചു​രം പാ​ത​ക്ക് ബ​ദ​ലാ​യി മ​ല​യോ​ര ജ​ന​ത​യും സ​ഞ്ചാ​രി​ക​ളും ഏ​റെ​നാ​ളാ​യി കാ​ത്തി​രിന്ന ഗതാഗത പാതയാണിത്. മ​റി​പ്പു​ഴ (കോ​ഴി​ക്കോ​ട്) മു​ത​ൽ മീ​നാ​ക്ഷി പാ​ലം (വ​യ​നാ​ട്) വ​രെ അ​പ്രോ​ച്ച് റോ​ഡ്‌ ഉ​ൾ​പ്പെ​ടെ 8.73 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യു​ടെ 8.11 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളാ​ണ്. പ​ദ്ധ​തി​യി​ൽ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​ക്ക് കു​റു​കെ ര​ണ്ട് പ്ര​ധാ​ന പാ​ല​ങ്ങ​ളും മ​റ്റ് മൂ​ന്ന് ചെ​റു​പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​റ് വ​ള​വു​ക​ളു​ള്ള റൂ​ട്ടി​ൽ ഓ​രോ 300 മീ​റ്റ​റി​ലും ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യും (ക്രോ​സ് പാ​സേ​ജ്) ഉ​ണ്ടാ​വും.

പ​ദ്ധ​തി​ക്കാ​യി 33 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്‌ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 5771 മീ​റ്റ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യും 2964 മീ​റ്റ​ർ സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ​യു​മാ​ണ് തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ഗ​താ​ഗ​തം സു​ഗ​മ​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. യാ​ത്രാ​സ​മ​യം കു​റ​യു​ക​യും വി​നോ​ദ​സ​ഞ്ചാ​ര-​വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക് ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും ക​രു​തു​ന്നു.

Tags:    
News Summary - Final clearance has been received for the Anakkampoyil-Kallady-Meppadi tunnel road- P.A. Muhammed Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.