ഒരു തെരുവ്​ നായയുടെ 'സംസ്​കാരം' വൈറലാകു​​​​േമ്പാൾ ''സംസ്കാരം എന്നത് വാക്കുകളിൽ മാത്രം പ്രകടിപ്പിക്കുന്ന ഈ കാലത്ത് അത്​ മാതൃക തന്നെയാണ്​''

കായംകുളം സ്വദേശി ബാബു എൽ.പിള്ള മൂന്ന്​ നാല്​ ദിവസം മുമ്പ്​ ​ഫേസ്​ബുക്കിലൊരു കുറിപ്പിട്ടു.​​റോഡിൽ വണ്ടിയിടിച്ച്​ ചത്തുകിടന്ന ഒരു തെരുവ്​ നായയെ രണ്ട്​ പേർന്ന്​ സംസ്​കരിച്ചകാര്യമാണ്​ ആ കുറിപ്പിൽ. വളരെ നിസാരമായ സംഭവം പറയുന്ന ആ  കുറിപ്പ്​ ഇന്ന്​ ​സോഷ്യൽ മീഡിയയിൽ വൈറലാണ്​.


നായ​ ചത്തുകിടന്നിട്ടും അതിനെ സംസ്​കരിക്കാൻ തനിക്ക്​ തോന്നിയില്ലല്ലോ എന്ന കുറ്റബോധത്തോടെയായിരുന്നു ആ കുറിപ്പ്​. വീടി​െൻറ മുന്നിൽ കിടന്ന ആ നായയെ സംസ്​കരിച്ചത് ​വഴിപോക്കരായ രണ്ട്​ പേരാണെന്നതിൽ എനിക്ക്​ സ്വയം ലജ്ജ തോന്നിപ്പിക്കുന്ന ഒന്നായിപ്പോയി എന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം

സംസ്കാരം എന്നത് വാക്കുകളിൽ മാത്രം പ്രകടിപ്പിക്കുന്ന ഈ കാലത്ത് ഇവർ തീർച്ചയായും ഒരു മാതൃക തന്നെ. 🙏🏻🙏🏻 എൻ്റെ വീടിന് ഇടതു വശത്തുള്ള ശ്രീ മൂല രാജവിജയം വായനശാലയുടെ മുമ്പിൽ വണ്ടിഇടിച്ച് ചത്ത് കിടന്ന ഒരു നായുടെ മൃതശരീരം ഞാൻ വീടിന് വെളിയിലേക്കിറങ്ങി വന്നപ്പോൾ മറവു ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ശരിക്കും എനിയ്ക്ക് സ്വയം ലജ്ജ തോന്നിപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു കാരണം എൻ്റെ വീടിൻ്റെ തൊട്ടടുത്തായിട്ടും എനിയ്ക്ക് അത് ചെയ്യാൻ തോന്നിയില്ലല്ലോ എന്നത് അവരുടെ മുന്നിൽ ചെന്നു നിൽക്കാൻ പോലും എന്നെ അശക്ത്തനാക്കി. വഴിയരുകിൽ കിടന്ന ആ നായുടെ മൃതശരീരം വഴിപോക്കരായ അവർ വേണ്ടി വന്നു മറവു ചെയ്യാൻ.മാസ്ക് ധരിച്ചിരുന്ന അവരെ അടുത്തെത്തിയപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത് കരുനാഗപള്ളിയിലെ കെട്ടിട നിർമ്മാണ സാധനങ്ങളുടെ വിപണനം നടത്തുന്ന Amloz Infra Mart Pvt Ltd ​െൻറ ഡയറക്ടർമാരിൽ ഒരാളായ ലിജു ലിയാഖത്ത് എന്ന അഷറഫും അദ് ഹേത്തിൻ്റെ സഹോദരനുമായിരുന്നു. സമൂഹത്തിൽ സംസ്കാരം ഞാനടക്കമുള്ളവർ വായ്ത്താളം വിടുമ്പോൾ ആരും പറയാതെ തന്നെ ചെയ്ത ഈ പ്രവർത്തി അഭിനന്ദനം അർഹിക്കുന്നതും മാതൃകാപരവുമാണ്🙏🏻🙏🏻🙏🏻 ഫോട്ടോ എടുക്കുന്നതിൽ നിന്നും അവർ എന്നെ സ്നേഹപൂർവ്വം വിലക്കിയെങ്കിലും ഞാനടക്കമുള്ളവരുടെ കണ്ണു തുറപ്പിക്കാൻ ഇത് പോസ്റ്റ് ചെയ്യും എന്ന് അവരോട് ഞാനും സ്നേഹപൂർവ്വം പറഞ്ഞു🙏🏻🙏🏻🙏🏻🙏🏻

ആ പോസ്​റ്റിൽ വന്ന കമൻറിന്​ മറുപടിയായി എന്ത്​ കൊണ്ട്​ ഞാനത്​ ചെയ്​തില്ല എന്ന്​ വിശദീകരിക്കുന്നുമുണ്ട്​.

''യഥാർത്ഥത്തിൽ ഞാൻ മനപൂർവ്വം ചെയ്യാതിരുന്നതല്ല.നേരത്തെ 'വീട്ടിൽ ഒന്നു വീണതിനാൽ കൈ പ്രശ്നമായിരുന്നു . തലേ ദിവസം അമ്മ ആരെയെങ്കിലും വിളിച്ച് ചെയ്യിപ്പിക്കാൻ പറഞ്ഞതാണ്. വന്നപ്പോർ താമസിച്ചു പോയി. രാവിലെ അകട്ടെ എന്നു കരുതി. എന്നാൽ രാവിലെ തന്നെ ഇവർ ചെയ്തു ..അതാണ് യാഥാർത്ഥ്യം''



Full View

Tags:    
News Summary - When the death of a stray dog ​​goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.