ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അദ്ഭുതങ്ങൾ നടത്തുമെന്നും അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലും എൻ.ഡി.എയുടെ ഡബിൾ എൻജിൻ സർക്കാർ വരും. പാർട്ടി ആവശ്യപ്പെട്ടാൽ മണ്ഡലം നോൽക്കാതെ മത്സരിക്കും. കേരളത്തിൽ വർഗീയധ്രുവീകരിരണം നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. വികസനത്തിൽ കേന്ദ്രത്തിന്റെയത്ര വേഗം സംസ്ഥാനത്തിനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാനാണ് ആവശ്യപ്പെടുന്നതെങ്കിൽ അതിനും തയാറാണെന്നും. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് എതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാൽ, അവർ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.