കോഴിക്കോട് : ഒറ്റ തണ്ടപ്പേർ സംവിധാനം നിലവിൽവന്നാൽ നിരവധി നേട്ടങ്ങളുണ്ടെന്ന് മന്ത്രി കെ.രാജൻ. റവന്യൂ വകുപ്പിന്റെ റലിസ് സോഫ്റ്റ് വെയറിൽ യൂനിക്ക് തണ്ടപ്പേർ സംവിധാനം നടപ്പാലാക്കി. സംസ്ഥാനത്തെ ഏതൊരു വ്യക്തിക്കും ഭൂമി സംബന്ധിച്ച വിവിരങ്ങൾ ആധാർ അധിഷ്ഠിതമായി ഒറ്റ നമ്പരിൽ രേഖപ്പെടുത്താൻ കഴിയും.
ഭൂവുടമക്ക് സംസ്ഥാനത്തെ ഏത് വില്ലേജിലുമുള്ള ഭൂമിയുടെയും വിവരങ്ങൾ ഒറ്റ തണ്ടപ്പേർ നമ്പരിൽ ലഭ്യമാകും. മുച്ചഭൂമി കണ്ടെത്താൻ സഹായകമാകും. ഭൂരേഖകളിൽ കൃത്യത കൈവരിക്കാൻ സാധിക്കും.ഭൂ സംബന്ധമായ ഇടപാടുകൾ സുഗമമാക്കുന്നതിനും ക്രയവിക്രയങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും സാധിക്കും.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ബിനാമി ഇടപാടുകൾ എന്നിവ നിയന്ത്രിക്കാം. വസ്തുവിവരം മറച്ച് വെച്ച് ആനുകൂല്യങ്ങൾ നേടുന്നത് തടയുവാനും കഴിയും. വിള അൻഷ്വറൻസിനും മറ്റ് കാർഷിക സബ്സിഡികൾക്കും ഭൂവിവരങ്ങൾ ഉപയോഗിക്കുവാൻ സാധിക്കും.
റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കുവാൻ വഴിയൊരുക്കും. ഗുണഭോക്താക്കൾ മികച്ച ഓൺലൈൻ സേവനം ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട് വിവിരങ്ങളും നികുതി രസീതും ഡിജിലോക്കറിൽ സൂക്ഷിക്കാൻ സാധിക്കും.
സ്വമേധയായുള്ള എന്റോൾമെന്റ് നടത്തണം. റവന്യൂ വകുപ്പിന്റെ റലിസ് സോഫ്റ്റ് വെയറിൽ യൂനിക്ക് തണ്ടപ്പോർ സംവിധാനം നടപ്പിലാക്കുന്നിതനുള്ള മൊഡ്യൂൾ വികസിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ വില്ലേജ് ഓഫിസുകളിലും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ബയോമെട്രിക് ഡിവൈസ് ലഭ്യമാക്കുന്നതിനുള്ള നടപിടികൾ സ്വീകരിക്കും.
ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഓൺലൈനായോ, വില്ലേജ് ഓഫിസിൽ നേരിട്ടെത്തി ഒ.ടി.പി വഴിയോ ബയോമെട്രിക് സംവിധാനത്തിൽ വരലടയാളം പതിപ്പിച്ചോ പൊതുജനങ്ങൾക്ക് തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട് വില്ലേജ് ഓഫിസർ പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് യൂനിക് തണ്ടപ്പേർ ലഭിക്കും. ഭൂമിയുടെ വിവിരങ്ങൾ ഈ തണ്ടപ്പേരിൽ ബന്ധിപ്പിക്കാം.
ഭൂമി കൈമാറ്റത്തിന് ഏർപ്പെടുത്തിയിട്ടുള്ള റവന്യൂ ലൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ഇതിനായി വേണ്ട ക്രമീകരണങ്ങൾ നടത്തി. രജിസ്ട്രേഷൻ വകുപ്പിലെ സോഫ്റ്റ് വെയറുമായി റലിസ് ബന്ധിപ്പിച്ച് ഓൺലൈൻ പോക്കുവരവ് സമ്പ്രദായം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.