തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷാനടപടികൾ വേണമെന്ന നിർദേശത്തിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയി ക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. കമീഷൻ റിപ്പേ ാർട്ട് ആവശ്യപ്പെട്ട് ഒരുവർഷം കഴിഞ്ഞിട്ടും ഡി.ജി.പി റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഇൗ നിർദേശം.
1129 പൊലീസുദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേരള പൊലീസ് ആക്റ്റിലെ സെക്ഷൻ 86 അനുസരിച്ച് നടപടിയെടുക്കാൻ കമീഷൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. അഡ്വ. ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2018 ഏപ്രിൽ 12ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് സ്വമേധയ രജിസ്റ്റർ ചെയ്ത കേസിൽ സർക്കാറിന് നിർദേശം നൽകിയത്.
സംസ്ഥാന പൊലീസ് മേധാവി 2018 ജൂൺ 30ന് കമീഷനിൽ ഇതിനുള്ള വിശദീകരണം സമർപ്പിച്ചു. പൊലീസുദ്യോഗസ്ഥർ പ്രതികളായ കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്നാണ് വിശദീകരണത്തിൽ പറഞ്ഞിരുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ച് കമീഷനെ യഥാസമയം അറിയിക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും കമീഷൻ ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി കമീഷനെ അറിയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.