Posted On
date_range Updated On
date_range പശ്ചിമഘട്ട വിജ്ഞാപനം: ആശങ്ക പരിശോധിക്കാൻ സമിതി
ന്യൂഡൽഹി: പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇതുവരെ പുറപ്പെടുവിക്കാനായിട്ടില്ലെന്നും ആറ് സംസ്ഥാനങ്ങളുടെയും ആശങ്കകകളും നിർദേശങ്ങളും പഠിക്കാനും പരിശോധിക്കാനും ഒരു സമിതിയെ വനം മന്ത്രാലയം നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര വനം സഹമന്ത്രി അശ്വിനി കുമാർ ചൗബേ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് മറുപടി നൽകി.
കേരളം, കർണാടക തുടങ്ങിയ സംസ്ഥാന സർക്കാറുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കണക്കിലെടുത്തും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾക്കൊണ്ടുമുള്ള ബഹുതല ചർച്ചകൾ ആണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടത്തിവരുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.