കുവൈത്തിലെ പൊതുമാപ്പ്: പ്രവാസികളെ 30ന് മുമ്പ് നാട്ടിലെത്തിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കുവൈത്ത് ഗവൺമെന്‍റ് ഏപ്രിൽ 1 മുതൽ 30 വരെ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കേണ്ട 50,000ത ്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ യാത്രാ സംവിധാനം ഏർപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സം സ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇതിൽ പകുതിയോളം പേർ മലയാളികളാണ്. ഈ അവസരം ഇന്ത്യൻ പൗരൻമാർക്ക് നഷ്ടപ്പെടാതിരിക്കണമെങ്കിൽ കേന്ദ്ര സർക്കാർ അടിയന്തിര തീരുമാനം എടുക്കണം.

എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തി സൗജന്യമായി അവരെ നാട്ടിലെത്തിക്കുകയോ കുവൈത്ത് സർക്കാർ നൽകുന്ന യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കുകയോ വേണം. ഓരോ സംസ്ഥാനത്തേക്കുമുള്ള യാത്രക്കാർക്ക് അതത് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ തന്നെ ഇറങ്ങാനുള്ള സംവിധാനം കുവൈത്ത് സർക്കാരുമായി ആലോചിച്ച് ഒരുക്കാനും സർക്കാർ ശ്രമിക്കണം.

പാസ്പോർട്ട് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനാവാത്ത പ്രവാസികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി) ലഭിക്കുന്നതിന് നടപടികളും എംബസി വഴി ത്വരിതപ്പെടുത്തണം. ഇതിന് പ്രത്യേക ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണം. കോവിഡ് സമ്പർക്ക സാധ്യതയുടെ പേരിൽ ക്വാറന്‍റൈനിൽ കഴിയുന്നവരും രോഗ ലക്ഷണങ്ങളുള്ളവരുമായ മുഴുവൻ പ്രവാസി ഇന്ത്യക്കാർക്കും മതിയായ ചികിത്സയും സൗകര്യങ്ങളും നാട്ടിൽ തന്നെ ലഭ്യമാക്കുന്നതിന് സൗജന്യ വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. ഇതിൽ സ്വീകരിച്ച നിഷേധാത്മക നിലപാട് സർക്കാർ തിരുത്തണമെന്നും വിമാനത്തിൽ എത്തുന്ന പ്രവാസികൾക്ക് ആവശ്യമായ ക്വാറന്‍റൈൻ സൗകര്യം അടിയന്തിരമായി തയാറാക്കി രാജ്യത്തിന്‍റെ ശക്തിയായ പ്രവാസികളുടെ സുരക്ഷക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - welfare party press statement about kuwait govt Amnesty for pravasi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.