തിരുവനന്തപുരം: പത്രപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ആരോഗ്യവകുപ്പില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
തനിക്ക് റെട്രോഗ്രേഡ് അംനേഷ്യ ഉണ്ടെന്ന് പറയുന്ന ഈ ഉദ്യോഗസ്ഥനെ കൊറോണ വ്യാപനം തടയേണ്ട ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പില്‍ തന്നെ നിയമിക്കുന്നത് ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടലാണ്. കുറ്റം ചെയ്യുന്ന ഉന്നത ഉദ്യഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹവുമാണ്. ശ്രീരാം വെങ്കിട്ടരാമന് തെളിവ് നശിപ്പിക്കാനായി ആല്‍ക്കഹോല്‍ ടെസ്റ്റ് എല്ലാ അവസരവും അപകടം നടന്ന സമയത്ത് തന്നെ നല്‍കിയിരുന്നു. ജനങ്ങളുടെ പ്രതിഷേധമാണ് കേസെടുക്കാന്‍ സര്‍ക്കാരിനയും പോലീസിനേയും സമ്മര്‍ദ്ദത്തിലാക്കിയത്.
കോവിഡ്-19 അതിജീവന ശ്രമത്തിനായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായ സാഹചര്യം മുതലെടുത്ത് ശ്രീരാമിനെ രക്ഷിച്ചെടുക്കാനായി പിണറായി സര്‍ക്കാര്‍ നടത്തിയ ഈ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.