പൊതുപണിമുടക്ക് വിജയിപ്പിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്താകെ തൊഴിലാളി കൾ ജനുവരി എട്ടിന് നടത്തുന്ന പൊതുപണിമുടക്കിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംഘ്പരിവാർ ഭരണത്തിൽ രാജ്യത്തെ സമസ്ത മേഖലകളും ദുരിതത്തിലാണ്. പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും രാജ്യത്തെ തൊഴിലാളികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതാണ്.

തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യങ്ങളെല്ലാം കവരുന്നതാണ് 44 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി പരിവർത്തിപ്പിക്കാനുള്ള നീക്കം. മിനിമം വേതനം കേവലം 178 രൂപയായാണ് കേന്ദ്ര സർക്കാർ തീരുമാനം. സ്റ്റാട്ട്യൂറി പെൻഷൻ നിലനിർത്തി പങ്കാളിത്ത പെൻഷൻ നിർത്തലാക്കണമെന്നും സമരത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. സംഘ്പരിവാർ ഭീകര ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പോരാട്ടം മാത്രമാണ് ജനകീയ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - welfare party about national strike-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.