Posted On
date_range Updated On
date_range ഇ.ഡിക്ക് സ്വാഗതം, തന്‍റെ വീട്ടിലെത്തി ഏത് രേഖകളും പരിശോധിക്കാം- കെ.ടി ജലീല്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെ.ടി ജലീല്‍ പറഞ്ഞു. എന്നാൽ തന്‍റെ വീട്ടിലേക്ക് ഇ.ഡിയെ സ്വാഗതം ചെയ്യുന്നുവെന്നും ജലീല്‍ പ്രതികരിച്ചു.
തന്‍റെ വീട്ടിലെത്തി ഇ.ഡിക്ക് ഏത് രേഖകളും പരിശോധിക്കാം. രേഖകള്‍ കൊണ്ട് പോയി പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.
ബിനീഷ് കൊടിയേരിയുടെ വീട്ടിൽ നടന്ന 25 മണിക്കൂർ നീണ്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.