???. ???? ?????????? ????? ????? ??????? ?????? ???????????? ????? ??????? ?????? ????????? ?????????? ?????????? ?????????? ????????????????? ?????????? ?????? ??????

നാട്ടില്‍ പണക്കെടുതി; മുന്‍മന്ത്രിയുടെ മകന് രാജകീയ മംഗല്യം

തിരുവനന്തപുരം: കറന്‍സി നിരോധനംമൂലം നാട് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കോടികള്‍ മുടക്കി തലസ്ഥാനത്ത് ആഡംബര വിവാഹം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയുമായ അടൂര്‍ പ്രകാശിന്‍െറ മകനും ബാര്‍ കോഴ ആരോപണത്തിലൂടെ മുന്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ വ്യവസായി ബിജു രമേശിന്‍െറ മകളും തമ്മിലെ വിവാഹമാണ് അത്യാഡംബരത്തോടെ ഞായറാഴ്ച നടക്കുന്നത്.

ആക്കുളത്ത് ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള വിശാലമായ സ്ഥലത്ത് മൈസൂരു കൊട്ടാരത്തിന്‍െറ മാതൃകയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് വിവാഹം. സിനിമാ ചിത്രീകരണ സെറ്റുകള്‍ക്ക് സമാനമായി തയാറാക്കിയ വേദിക്ക് 120 അടി നീളവും 50 അടി പൊക്കവുമുണ്ട്. വധൂവരന്മാര്‍ ഇരിക്കുന്ന വേദി അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലാണ്. 20,000 പേര്‍ക്ക് ചടങ്ങുകള്‍ നേരിട്ട് കാണാന്‍ കഴിയുംവിധമാണ് ക്രമീകരണം. വൈകീട്ട് ആറിനും ആറരക്കും മധ്യേയാണ് മുഹൂര്‍ത്തം. കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ കഴിഞ്ഞയാഴ്ച നടന്ന ആഡംബരവിവാഹം രാജ്യം ചര്‍ച്ച ചെയ്തിരുന്നു.

ആഡംബരത്തിന്‍െറ പേരില്‍ ഈ വിവാഹച്ചടങ്ങിനെ കോണ്‍ഗ്രസും ഇടതുകക്ഷികളും വിമര്‍ശിക്കുകയും ചെയ്തു. അതിനാല്‍ തിരുവനന്തപുരത്തെ വിവാഹച്ചടങ്ങില്‍ ഏതൊക്കെ നേതാക്കള്‍ സംബന്ധിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്.അടൂര്‍ പ്രകാശിന്‍െറ മകന്‍െറ വിവാഹ നിശ്ചയ ചടങ്ങ് കോണ്‍ഗ്രസില്‍ കോലാഹലമുണ്ടാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങിന് പോകരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രസ്താവിച്ചതോടെ വിവാദം കൊഴുത്തു. മാണി ഗ്രൂപ്പും സുധീരനെ പിന്തുണച്ചു. കോഴ ആരോപണത്തില്‍ മുന്നണിക്കുള്ളില്‍ കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നതിന് തെളിവായി അവര്‍ ഇക്കാര്യം എടുത്തുകാട്ടി.

വിവാദം കെട്ടടങ്ങി മാസങ്ങള്‍ക്കുശേഷമാണ് വിവാഹച്ചടങ്ങ്. എന്നാല്‍, സുധീരനും മാണി ഗ്രൂപ് നേതാക്കളും പഴയ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, സഹപ്രവര്‍ത്തകന്‍െറ മകന്‍െറ വിവാഹച്ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പല യു.ഡി.എഫ് നേതാക്കള്‍ക്കും സാധിക്കില്ല. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ചെന്നിത്തല ഒഴിഞ്ഞുമാറി. എന്നാല്‍, ആഡംബര വിവാഹങ്ങള്‍ക്ക് താന്‍ എതിരാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബിജു രമേശിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അതിനാല്‍ അവരില്‍ പലര്‍ക്കും പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍, നാട് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ആഡംബര വിവാഹത്തില്‍ പങ്കെടുത്താല്‍ ജനം എങ്ങനെ വിലയിരുത്തുമെന്ന ആശങ്കയിലാണ് അവരെല്ലാം.

Tags:    
News Summary - wedding Adoor Prakash’s son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.