തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദം രൂപംകൊണ്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ഇതിനാൽ ഒക്ടോബർ ആറ് മുതൽ ഒമ്പത് വരെ സംസ്ഥാനത്തിെൻറ ചില പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെൻറി മീറ്റർ വരെ ശക്തമായ മഴയോ 12 മുതൽ 21 സെൻറി മീറ്റർ വരെ അതിശക്തമായ മഴയോ ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ഒമാൻ തീരത്തേക്ക് നീങ്ങാനിടയുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ ചുഴലിക്കാറ്റുണ്ടാവില്ലെങ്കിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇൗയൊരു സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
അതേ സമയം, ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജലനിരപ്പിൽ കുറവുണ്ടായതിനെ തുടർന്നാണ് അണക്കെട്ട് തുറക്കുന്നത് മാറ്റിവെച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനായി കെ.എസ്.ഇ.ബി ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാവും അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.