സംസ്ഥാനത്ത്​ അഞ്ച്​ ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത്​ അഞ്ച്​ ദിവസം കൂടി കനത്ത മഴ തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോഴുള്ള ശക്​തമായ മഴ 12ാം തീയതിയോടെ കുറയും. 12ന്​ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഇതിൻെറ സ്വാധീനത്താൽ 13,14,15 തീയതികളിൽ വീണ്ടും ശക്​തമായ മഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ വകുപ്പിൻെറ പ്രവചനം.

വെള്ളിയാഴ്​ച രാത്രിയോടെ തെക്കൻ ജില്ലകളിൽ മഴക്ക്​ നേരിയ ശമനമുണ്ടായിരുന്നു. എങ്കിലും വടക്കൻ ജില്ലകളിൽ കനത്ത മഴ തുടർന്നു​. ശനിയാഴ്​ച രാവിലെയോടെ തെക്കൻ ജില്ലകളിൽ വീണ്ടും മഴ ശക്​തമായി.

Tags:    
News Summary - Weather department rain prediction-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.