മന്ത്രി ഷാജിയെ തടഞ്ഞ സംഭവത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല ഉപാധ്യക്ഷൻ പീറ്റർ സോളമൻ, സെക്രട്ടറി രഞ്ജിത്ത് എന്നിവരെകന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു.
ജാമ്യമില്ല വകുപ്പുപ്രകാരമാണ് കേസ്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദേശം പൊലീസ് തള്ളി. ബുധനാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാൻറോസ് ജങ്ഷനിലാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്.
മന്ത്രി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ തടഞ്ഞു. അര മണിക്കൂറോളമാണ് റോഡിൽ കുടുങ്ങിയത്.
തുടർന്ന് മന്ത്രി ഇറങ്ങി നടന്നാണ് പോയത്. പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം ഡി.സി.സി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ബുധനഴ്ച നടന്ന എസ്.എഫ്.ഐ- കെ.എസ്.യു- യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മൂന്ന് സംഘടന പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതും പൊലീസിനെ അക്രമിച്ചതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.